SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.58 AM IST

ഇടത് നിലപാട് കടുത്ത വഞ്ചന.

saji

കോട്ടയം . കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ നടന്ന മാനസിക പീഡനത്തെ തുടർന്നാണ് തളർന്ന് വീണതെന്നും, യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ലെന്നുമുള്ള ഭാര്യ നൽകിയ പരാതി എൽ ഡി എഫ് അവഗണിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്ന കേരള കോൺഗ്രസ് (എം) പ്രചരണം ബാലിശമാണ്. ഈ വിഷയത്തിൽ കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും, ജോയി കല്ലുപുരയുടെ ജീവൻ രക്ഷിക്കാൻ വിദഗ്ദ്ധ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടതിൽ അസ്വസ്ഥത കാട്ടുന്നവർ കല്ലുപുരയെ രാഷ്ട്രീയമായി എതിർക്കുന്നവരാണ്.

പൊലീസ് ശരിയായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.