മെൽബൺ: ടി 20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് കിരീടം ഉയർത്തിയ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക. കലാശപ്പോരാട്ടത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും ആറു പന്തും ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഐ.സി.സിയുടെ പ്രഖ്യാപനം അനുസരിച്ച് ടി20 ചാമ്പ്യൻമാർക്ക് 1.6 മില്യൺ യു.എസ് ഡോളറാണ് (13 കോടിയോളം രൂപ സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്സ് അപ്പായ പാകിസ്ഥാന് ലഭിക്കുന്ന സമ്മാനങ്ങളും ചില്ലറയൊന്നുമല്ല. റണ്ണേഴ്സപ്പിന് 0.8 ദശലക്ഷം ഡോളറാണ് ലഭിക്കുക. ( ആറരക്കോടിയോളം രൂപ),
സെമിയിലെത്തുന്നവരെയും ഐ.സി.സി നിരാശപ്പെടുത്തിയിട്ടില്ല. സെമിയിൽ പരാജയപ്പെടുന്ന ടീമുകൾക്ക് എട്ടു ലക്ഷം ഡോളർ ലഭിക്കും. ഒരു ടീമിന് നാല് ലക്ഷം ഡോളർ ലഭിക്കും. സെമിയിൽ തോറ്റ ഇന്ത്യയ്ക്കും ന്യൂസിലാൻഡിനും ഈ തുക ലഭിക്കും . ഇന്ത്യൻ രൂപയിൽ ഇത് മൂന്നുകോടി 22 ലക്ഷം രൂപ വരും..
സൂപ്പർ 12ലെത്തി പുറത്താകുന്ന ഓരോ ടീമിനും 70000 ഡോളർ (56 ലക്ഷം രൂപ) വീതം ലഭിക്കും. സൂപ്പർ 12 ഘട്ടത്തിലെ ഓരോ വിജയത്തിനും സമ്മാനത്തുകയുണ്ട്. ഓരോ ജയത്തിനും ടീമുകൾക്കും 40000 ഡോളർ (32 ലക്ഷം) അധികം ലഭിക്കും,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |