SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.10 PM IST

അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ,​ പ്രതികരിക്കാനില്ല: ഗവർണർ

governer

ന്യൂഡൽഹി: കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയത് നിയമപരമാണോയെന്ന കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പദവിയിൽ നിന്ന് നീക്കിയത് സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യമാണ്. ഇക്കാര്യമറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. മാദ്ധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാർ എന്തിനാണ് ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കിയ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നാണ് ഗവർണർ നൽകുന്ന സൂചന. ഓർഡിനൻസിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധി കർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാർ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.