ആലപ്പുഴ: ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. എംപ്ളോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, എ.എ.ഷുക്കൂർ, ബി.ബാബുപ്രസാദ്, എം.ലിജു, ടി.ശരത് ചന്ദ്രപ്രസാദ്, കെ.ഷാജിമോഹൻ, ടി.സുബ്രഹ്മണ്യദാസ്, ശ്രീദേവി രാജൻ, ബാബു ജോർജ്ജ് എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി ജി. ബൈജുവിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |