കൊച്ചി: 'ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാർഗങ്ങൾ ഉള്ളതുമായ ഗ്രാമപഞ്ചായത്തുകൾ' എന്ന വിഷയത്തിൽ 3 ദിവസത്തെ ദേശീയ ശില്പശാല ഇന്നുമുതൽ 16 വരെ സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്യും.
കേരള തദ്ദേശ സ്വയംഭരണ വകുപ്പ് , കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവയുമായി സഹകരിച്ച് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.
വിവിധ സംരംഭങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുടെ പ്രദർശനവും ഉണ്ടാകും. പ്രദർശനം കേന്ദ്രപഞ്ചായത്തീരാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |