SignIn
Kerala Kaumudi Online
Saturday, 20 April 2024 6.36 AM IST

മഹാത്മയുടെ തണലിൽ സാന്ദ്രയും അശ്വതിയും കുടുംബജീവിതത്തിലേക്ക്

weds

കൊടുമൺ : മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ തണലിൽ നിന്ന് സാന്ദ്രയും അശ്വതിയും കുടുംബജീവിതത്തിലേക്ക് വലതുകാൽവച്ചു. കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യഗ്രാമത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു വിവാഹം. കടമ്മനിട്ട സ്വദേശിനി ഷീനയുടെ മകൾ സാന്ദ്രയെ കൊടുമൺ കൊച്ചുതുണ്ടിൽ മോനി ഫിലിപ്പ് - ജെസി ദമ്പതികളുടെ മകൻ അൻസു മോനിയും വൈക്കം സ്വദേശിനി ഗിരിജയുടെ മകൾ ബി.അശ്വതിയെ കുണ്ടറ പടപ്പക്കര നെല്ലിമുക്കം ലക്ഷംവീട്ടിൽ ക്രിസ്റ്റി - ജാൻസി ദമ്പതികളുടെ മകൻ ബിനുവും ജീവിതസഖിയാക്കി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആരോഗ്യമന്ത്രി വീണാജോർജ്ജ്, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ചലച്ചിത്രതാരം സീമാ ജി.നായർ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹങ്ങൾ ന‌ടന്നത്.

പ്രൗഢഗംഭീരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ആളുകൾ എത്തി. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ.

മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല സ്വാഗതം പറഞ്ഞു. മഹാത്മ രക്ഷാധികാരിയും ചലച്ചിത്ര നടിയുമായ സീമ ജി.നായർ ഭദ്രദീപം തെളിയിച്ചതോടെയാണ് സ്വയംവരത്തിന് തുടക്കമായത്. സ്വാമി ഋതംഭരാനന്ദ സ്വയംവരഹാരം പൂജിച്ചുനൽകി. മന്ത്രി വീണാ ജോർജ് , ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വധുക്കൾക്കും ജില്ലാ പഞ്ചായത്ത് മെമ്പർ ബീന പ്രഭ വരന്മാർക്കും കല്ല്യാണമാല കൈമാറി. വധുവരൻമാർ മാലയിട്ട ശേഷം മിന്നുചാർത്തലും നടന്നു. മഹാത്മ ജോയിന്റ് സെക്രട്ടറി സി.വി.ചന്ദ്രൻ കരംപിടിച്ചേൽപ്പിച്ചു. അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ എന്നിവർ വിവാഹ സമ്മാനം നൽകി. ഏഴംകുളം ജനമൈത്രി സമിതിയുടെ വകയായുള്ള വിവാഹ മോതിരങ്ങൾ ഏഴംകുളം മുസ്ളീം ജമാ അത്ത് ചീഫ് ഇമാം അൽന്താഫിസ് യൂസഫ് അൽ കൗസരി അൽ ഖാസിമി സമ്മാനിച്ചു. കൊടുമൺചിറ എ.ഡി.എസ് നൽകിയ നിലവിളക്കുകൾ ലീലാമണി വാസുദേവ്, രാധാമണി തങ്കപ്പൻ എന്നിവർ സമ്മാനിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് മെമ്പർ എ.വിജയൻ നായർ, സംഘാടകസമിതി വൈസ് ചെയർമാൻ പി.കെ.പ്രഭാകരൻ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ എന്നിവർ മധുരം നൽകി. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, കേരള കോൺഗ്രസ് സാംസ്കാരികവേദി ചെയർമാൻ ഡോ.വർഗീസ് പേരയിൽ, മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിൽ, എസ്.എൻ ഐ.ടി ചെയർമാൻ കെ. സദാനന്ദൻ, രാഹുൽ മാങ്കൂട്ടത്തിൽ, എം.ജി.കണ്ണൻ, എ.എൻ.സലീം എന്നിവർ ആശംസ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.