നീലേശ്വരം: ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായിക മേളയിൽ എറണാകുളം ജില്ല 244 പോയിന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. മലപ്പുറം ജില്ല 15 lപോയിന്റുമായി റണ്ണർ അപ്പായി. പത്തനംതിട്ട മൂന്നും (116) തിരുവനന്തപുരം നാലും (110) കണ്ണൂർ അഞ്ചും (89) സ്ഥാനങ്ങൾ നേടി. 28 പോയിന്റുമായി അതിഥേയരായ കാസർകോട് എട്ടാംസ്ഥാനം നേടി.
സമാപന സമ്മേളനം നീലേശ്വരം നഗരസഭാ അധ്യക്ഷ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ല ബധിര സ്പോർട്സ് കൗൺസിൽ ഓർഗനൈസിംഗ് സെക്രട്ടറി പി. രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ് സുധീപ് ബോസ്, വി.എസ് ഉണ്ണികൃഷ്ണൻ, ജോവൻ ഇ. ജോയ്, നീലേശ്വരം സി.ഐ. കെ.പി ശ്രീഹരി, എസ്.ഐ കെ. ശ്രീജേഷ്, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സർഗം വിജയൻ, ജില്ല ബധിര സ്പോർട്സ് കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. മുഹമ്മദ് അമീർ, ജനറൽ കൺവീനർ കെ.ടി ജോഷിമോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |