കുറ്റ്യാടി: ഇന്നലെ വൈകീട്ട് കനത്ത ഇടിമിന്നലിൽ മരുതോങ്കര മൊയിലോ തറയിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാർഷിക വിളകളും നശിച്ചു. കുമ്പളോടൻ ചന്ദ്രന്റെ വീടിന്റെ സിമന്റ് സ്ലേവ് തകർന്ന്ചുമരിന് വിള്ളൽ വീണു. ഇലട്രിക്ക് വയറിംഗ് കത്തിനശിച്ചു. ശക്തമായ പൊട്ടിതെറിയിൽ ബന്ധുവായ കണാരന് പരിക്കേറ്റു. പീടികയുള്ള പറമ്പത്ത് ജി.പി കൃഷ്ണന്റെ വീടിന്റെ അടുക്കള ഭാഗത്തെ കോൺക്രീ റ്റ് തകർന്നു ചുമരിൽ വിള്ളൽ വീണു. വയറിംഗ് കത്തി. മോട്ടോർ ,കറവയന്ത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇദ്ദേഹത്തിന്റെ പറമ്പിലെ തെങ്ങ് ഉൾപെടെയുള്ള കാർഷിക വിളകൾ തകർന്നു. കുമ്പളോടൻ ശ്രീധരന്റെ വീട്ടിലെ മോട്ടോർ കത്തി നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |