തൃശൂർ: ആൾ ഇൻഡ്യ യൂണിയൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ 17-ാം ദേശീയ സമ്മേളനത്തിന് തുടക്കം. സി.എം സ് സ്കൂൾ പരിസരത്ത് നിന്ന് തൊഴിലാളികളുടെ റാലിയോടെയാണ് ആരംഭിച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് എസ്. ഗോകുൽദാസ് അദ്ധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ യു.പി. ജോസഫ്, ദേബാഷിഷ് ബസു ചൗധരി, സി.ജെ. നന്ദകുമാർ, പ്രതീബ് വിശ്വാസ് , ജഗന്നാഥ് ചക്രബർത്തി, അജയ് മോഹന്റി, എസ്.എം. യാദവ്, എൻ.കെ. ഷോമെ, വി. രാജഗോപാലൻ നായർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ. ശ്രീകുമാർ എന്നിവർ സംസാരച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. സമ്മേളനം നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |