കോലാപൂർ: മോട്ടോർ സൈക്കിളിൽ ട്രാക്ടർ ഇടിച്ച് മറാഠി ടെലിവിഷൻ താരം കല്യാണി കുരാലെ ജാദവ് അന്തരിച്ചു. 32 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സാംഗ്ലി-കോലാപൂർ ഹൈവേയിലാണ് അപകടമുണ്ടായത്. കല്യാണി സഞ്ചരിച്ച വാഹനത്തിൽ ട്രാക്ടർ ഇടിക്കുകയായരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുജ്ഹത് ജീവ് രംഗാല എന്ന ടിവി സീരിയലിലാണ് നിലവിൽ അഭിനയിക്കുന്നത്. ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |