പാലക്കാട്: ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് പീഡിപ്പിക്കുന്ന സ്ഫടികം വിഷ്ണു അറസ്റ്റിൽ. പാലക്കാട് സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റായ സ്ഫടികത്തിലെ രീതിയാണ് ഇയാൾ മറയാക്കിയത്.
ജോലികഴിഞ്ഞ് സ്ത്രീകൾ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി നിരീക്ഷിക്കുന്ന വിഷ്ണു ആളൊഴിഞ്ഞ സ്ഥലം എത്തുമ്പോഴാണ് അക്രമത്തിന് മുതിരുന്നത്. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചാൽ സ്വന്തം ഉടുമുണ്ട് അഴിച്ചെടുക്കും. സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി.
നിരവധി സ്ത്രീകൾക്ക് നേരെ ഇയാൾ ഇത്തരത്തിൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ മാനഹാനി ഭയന്ന് പലരും പുറത്തു പറഞ്ഞരുന്നില്ല. കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേർക്കും മുണ്ടു മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടർന്നാണ് വിഷ്ണുവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |