മുംബയ്: വാഹനാപകടത്തിൽ ടെലിവിഷൻ താരത്തിന് ദാരുണാന്ത്യം. മറാത്തി സീരിയൽ നടി കല്യാണി കുരാലേ ജാദവ് (32) ആണ് മരിച്ചത്. നവംബർ 12ന് മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ സംഗ്ളി- കോലാപൂർ ഹൈവേയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കോൺക്രീറ്റ് മിക്സർ ട്രാക്ടർ ഇടിക്കുകയായിരുന്നു. രാജരാംപുരി സ്വദേശിനിയാണ് കല്യാണി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോലാപൂരിലെ ഹലോന്ദിയിൽ താരം ഒരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. ശനിയാഴ്ച വൈകുന്നേരം റസ്റ്റോറന്റ് അടച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ട്രാക്ടർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയായിരുന്നു കല്യാണി തന്റെ 32ാം പിറന്നാൾ ആഘോഷിച്ചത്. തുജ്യത്ത് ജീവ് രംഗാല എന്ന സീരിയലിലൂടെയാണ് കല്യാണി പ്രശസ്തയായത്. ദഖാഞ്ചാ രാജ ജ്യോതിബായാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സീരിയൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |