SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 PM IST

ടേബിൾ ടെന്നീസ് താരം ശരത് കമൽ അചന്തയ്‌ക്ക് ഖേൽരത്ന പുരസ്‌കാരം; എസ് എച്ച് പ്രണോയ്, എൽദോസ് പോൾ എന്നിവരിലൂടെ അർജുന തിളക്കത്തിൽ കേരളം

eldhose

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ടേബിൾ ടെന്നീസ് താരം ശരത് കമൽ അചന്തയ്‌ക്ക്. മലയാളി ബാഡ്‌മിന്റൺ താരം എസ്.എച്ച് പ്രണോയിക്കും അത്‌ലറ്റായ എൽദോസ് പോളിനും അർജുന അവാ‌ർഡും ലഭിച്ചു. എൽദോസിന് പുറമേ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ ജേതാക്കളായ അവിനാഷ് സേബിൾ, ലക്ഷ്യ സെൻ, നിഖാത്ത് സരീൻ എന്നിവരും പട്ടികയിലുണ്ട്. 25 താരങ്ങൾക്കാണ് ഇത്തവണ ബഹുമതി ലഭിക്കുക.

കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണമടക്കം നാല് മെഡൽ നേടിയ താരമാണ് ശരത് കമൽ. ചരിത്രത്തിലാദ്യമായി ഓൺലൈനായി മാത്രം അപേക്ഷ ക്ഷണിച്ച വർഷമാണിത്. കായിക താരങ്ങൾക്കോ, കോച്ചിനോ ഈ പോർട്ടലിലൂടെ സ്വയം അപേക്ഷിക്കാൻ കഴിയും. രാഷ്‌ട്രപതി നവംബർ 30ന് നടക്കുന്ന ചടങ്ങിൽ കായിക താരങ്ങൾക്ക് പുരസ്‌കാരങ്ങൾ സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KHEL RATNA, DRONACHARYA AWARD, ARJUNA AWARD, INDIA SPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.