തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ- രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി സമ്മേളനം ശിവഗിരിയിൽ ഇന്ന് രാവിലെ 10 ന് വിശ്വഭാരതി കേന്ദ്രസർവകലാശാല വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തി ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയും, ബിനോയ് വിശ്വം എം.പി വിശിഷ്ടാതിഥിയുമാവും. ചീഫ് സെക്രട്ടറി വി.പി.ജോയി മുഖ്യപ്രഭാഷണവും,സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. കവി പ്രഭാവർമ്മ, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ, കവി.പ്രൊഫ.വി.മധുസൂദനൻ നായർ, വി.ജോയി എം.എൽ.എ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവർ പ്രസംഗിക്കും. ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം ഉപഹാര സമർപ്പണം നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറയും.ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന കാവ്യസഹൃദം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |