തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധിദിനമായ കന്നി അഞ്ചും സർക്കാർ അവധിയും അടുത്ത വർഷം (2023) സെപ്തംബർ 22- നാണ്. മലയാള വർഷം 1199 ചിങ്ങ മാസത്തിന് 32 ദിവസമുണ്ട്. അതിനാലാണ് സൂക്ഷ്മ ഗണിതമനുസരിച്ച് കന്നി അഞ്ച് സെപ്തംബർ 22-ന് വരുന്നത്. കേരളകൗമുദി കലണ്ടറിൽ ഇത് ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി ശ്രീനാരായണ ഗുരുവിന്റെ സമാധിയും കന്നി അഞ്ചും ഇംഗ്ളീഷ് കലണ്ടറിൽ സെപ്തംബർ 21- നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |