SignIn
Kerala Kaumudi Online
Thursday, 25 April 2024 9.21 PM IST

സിനിമാ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നെന്ന് ആമീർ ഖാൻ; കാരണമായത് ഈ പ്രശ്‌നം

aamir

ബോളിവുഡിലെ ഖാൻ ത്രയങ്ങളിൽ പ്രധാനിയാണ് ആമീർ ഖാൻ. തന്റെ ചിത്രത്തിനായി എന്ത് വ്യത്യസ്‌തതയും പരീക്ഷിക്കാൻ മടിയില്ലാത്ത താരം. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ആമീർ ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു പരിപാടിക്കിടെ താൻ സിനിമാ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമീർ. തന്റെ അമ്മയ്‌ക്കും കുടുംബത്തിനും മക്കൾക്കും ഒപ്പം കഴിയാൻ വേണ്ടിയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത് എന്നാണ് ആമീർ അറിയിക്കുന്നത്.

എന്നാൽ ഇതിനർത്ഥം സിനിമാ മേഖലയിൽ നിന്നും തീരെ അകലുന്നു എന്നല്ല. ആമീർ നിർമ്മിക്കുന്ന 'ചാമ്പ്യൻസ്' എന്ന ചിത്രത്തിന്റെ പിന്നണിയിൽ താരം സജീവമാണ്. 35 വർഷത്തോളം നീണ്ട കരിയറിൽ ആദ്യമായാണ് താൻ ബ്രേക്കെടുക്കുന്നത് എന്നാണ് ആമീർ ഖാൻ വ്യക്തമാക്കുന്നത്. ജോലി ചെയ്യുമ്പോൾ ശ്രദ്ധ മുഴുവൻ അതിലാകും. അതിനാൽ ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാൻ താൽപര്യപ്പെടുന്നതായും അടുത്ത ഒന്നോ ഒന്നരയോ വർഷത്തോളം അഭിനയിക്കുന്നില്ലെന്നുമാണ് ആമീറിന്റെ തീരുമാനം.


ആമീർ നായകനായി അവസാനമായി റിലീസ് ചെയ്‌ത 'ലാൽ സിംഗ് ഛദ്ദ' വലി തോതിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. നടി രേവതി സംവിധാനം ചെയ്‌ത കാജോൾ നായികയായ 'സലാം വെങ്കി'യിൽ താരം അതിഥി താരമായി എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AAMIR KHAN, TAKING BREAK, ACTING, BOLLYWOOD ACTOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.