SignIn
Kerala Kaumudi Online
Thursday, 25 April 2024 5.08 PM IST

യൂണിഫോം ആൻഡ് ഗാർമെന്റ്‌സ് മാനുഫാക്ച്ചറേഴ്‌സ് മേള ഡിസംബറിൽ

uniform
അഞ്ചാമത് യൂണിഫോം ആൻഡ് ഗാർമെന്റ്‌സ് മാനുഫാക്ച്ചറേഴ്‌സ് മേളയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി നിർവഹിക്കുന്നു

കൊച്ചി: യൂണിഫോം ആൻഡ് ഗാർമെന്റ്‌സ് മാനുഫാക്ച്ചറേഴ്‌സ് മേള ഡിസംബർ 7 മുതൽ 9 വരെ തെലങ്കാന ഹൈടെക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. 15 രാജ്യങ്ങളിലെ 200 യൂണിഫോം നിർമ്മാതാക്കളും 4000 വസ്ത്ര ഡിസൈനുകളും 20,000 ലേറെ യൂണിഫോം ഡിസൈനുകളും മേളയുടെ ഭാഗമാകും. മേളയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി നിർവഹിച്ചു.

തുണി, ഫാബ്രിക് നിർമ്മാതാക്കൾ, അനുബന്ധ വസ്തുക്കൾ എന്നിവയുടെ നിർമ്മാതാക്കൾ അണിനിരക്കുന്ന രാജ്യത്തെ ഏക മേളയാണിതെന്ന് നിധിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്ര മുൻ ടെക്സ്റ്റയിൽസ് മന്ത്രി സുഭാഷ് ദേശ്‌മുഖാണ് ആശയത്തിന് പിന്നിൽ.

സോളാപ്പൂർ ഗാർമെന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണ് ആതിഥേയർ. സോളാപ്പൂർ, ബംഗളൂരു, മുംബയ് എന്നിവിടങ്ങളി​ലാണ് മുമ്പ് മേള സംഘടിപ്പിച്ചത്. ഇക്കുറി ബി. ടു ബി യോഗങ്ങളും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഡയറക്ടർ വിജയ് ടാക്ലിയ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UNIFORM FAIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.