വക്കം: കാർഷിക മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പച്ചക്കറി ഉത്പാദനത്തിനും, വിപണനത്തിനും വിവിധ പദ്ധതികളുമായി വക്കം കൃഷിഭവൻ. ഗ്രാമപഞ്ചായത്തിലെ നൂറോളം ജെ.ആർ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി തോട്ടങ്ങൾക്ക് പുറമേ, ബന്ധിപ്പൂകൃഷി, ചെടികളുടെ ഗ്രാഫ്റ്റിംഗ്,ബഡിംഗ്,ഡ്രൈ ഫ്ലവർ ബോക്കേ, അലങ്കാര ഫ്ലവർ സോപ്പ്, മിനിയേച്ചർ ഗാർഡൻ, ടെറേറിയം, കൊക്കിഡമ തുടങ്ങി നിരവധി പദ്ധതികളാണിപ്പോൾ നടപ്പിലാക്കിയത്.
ആദ്യം നടപ്പിലാക്കിയ ബന്തിപ്പൂ കൃഷി വിജയിച്ചതോടെ സസ്യ പ്രജനനത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയ ഇനങ്ങളിൽ സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ കൃഷിഭവനിൽ രജിസ്ട്രർ ചെയ്ത 25 യുവ കർഷകർ ശില്പശാലയിൽ പങ്കെടുത്തു.
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് വിരമിച്ച പ്രഭാകരൻ നായരുടെ നേതൃത്വത്തിലാണ് സസ്യപ്രജനന ക്ലാസും, പ്രവൃത്തി പരിചയവും നടന്നത്. തൊട്ടുപിന്നാലെ അകത്തളങ്ങളിലെ നവീന അലങ്കാരങ്ങൾ എന്ന വിഷയത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമത പരിപോഷണ പരിപാടിയുടെയും, ആത്മ പദ്ധതിയുടെയും ഭാഗമായി വക്കം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വർക്ക് ഷോപ്പ് വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ.ഷീന നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |