കൊച്ചി: ഡോൺബോസ്കോ സ്കൂളുകളുടെ ആറാംദേശീയ വിദ്യാഭ്യാസ സമ്മേളനം ഇന്നുമുതൽ 19 വരെ വടുതല ഡോൺബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി എം.പി ഉദ്ഘാടനം ചെയ്യും. 300ലധികം ഡോൺബോസ്കോ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുക്കും. ഹൈക്കോടതി ജഡ്ജി സോഫി തോമസ് മുഖ്യപ്രഭാഷണം നടത്തും.
രമേശ് ചെന്നിത്തല എം.എൽ.എ., ഫാ.ജാൻവരിസ്, ഫാ.ക്ലിവ് ടെല്ലസ് എന്നിവർ പങ്കെടുക്കും. 18ന് നടക്കുന്ന കലാസാംസ്കാരിക പരിപാടികളിൽ മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുക്കും. ഓൾ ഇന്ത്യ ഡോൺബോസ്കോ എഡ്യുക്കേഷൻ സൊസൈറ്റിയുടെയും ഡോൺബോസ്കോ സ്കൂൾ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് പരിപാടി. വാർത്താസമ്മേളനത്തിൽ ഫാ.ഷിബു പരപ്പിള്ളി, ഫാ.വർഗീസ് എടത്തിച്ചിറ, ഫാ.ബാബു മണശേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |