കൊച്ചി: 'ഫുട്ബാൾ ആകട്ടെ ലഹരി" എന്ന സന്ദേശവുമായി ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഡിസംബർ 18വരെ നീളുന്ന പരിപാടികളുടെ ലോഗോ മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്തു. എറണാകുളം ടൗൺഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മേയർ എം.അനിൽ കുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത്, പി.ആർ.റെനിഷ് , ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി.ചന്ദ്രൻ, സംഘാടകസമിതി ചെയർമാൻ ദിപിൻ ദിലിപ്, ജനറൽ കൺവീനർ കെ.ബി.സൂരജ്, ട്രഷറർ മാർട്ടിൻ പയ്യപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടിയുടെ ഭാഗമായിട്ടുള്ള സോക്കർ കർണിവൽ ഈ മാസം 20ന് വൈകിട്ട് 4ന് കോരു ആശാൻ സ്ക്വയറിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |