ആറ്റിങ്ങൽ: ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെത്തിയ വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ് ആദ്യത്തെ സംഘർഷമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികൾ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ബോയ്സ് എച്ച്.എസ്.എസിന് സമീപം ഉച്ചയ്ക്ക് ഒന്നോടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രായപൂർത്തിയാകാത്ത എട്ട് ആൺകുട്ടികളെ പിടികൂടി. ഇവരെ പിന്നീട് സ്റ്റേഷനിലെത്തിച്ച് താക്കീത് നൽകി വിട്ടയച്ചു. സംഭവത്തിൽ പരാതിയില്ലാതിരുന്നതിനാൽ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവമായതിനാൽ വിവിധ ഇടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെത്തുന്നുണ്ട്. ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |