ന്യൂഡൽഹി: വാട്സ് ആപ് ഇന്ത്യയുടെ സി. ഇ. ഒ അഭിജിത് ബോസ് രാജിവച്ചു.
മെറ്റ ഇന്ത്യ പബ്ളിക് പോളിസി തലവൻ രാജീവ് അഗർവാളും രാജിവച്ചതായി മെറ്റ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മാതൃകമ്പനിയായ മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് പുതിയ രാജി.
വാട്സ് ആപ് ഇന്ത്യ മേധാവിയെ ന്ന നിലയിൽ അഭിജിത് ബോസ് നൽകിയ സംഭവാനകൾക്ക് നന്ദി പറയുന്നുവെന്ന് വാട്സ് ആപ് മേധാവി വിൽ കാത്ത് കാർട്ട് അറിയിച്ചു.
മെറ്റയുടെ ഇന്ത്യയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലെയും പബ്ലിക് പോളിസി ഡയറക്ടറായി ശിവ്നാഥ് തുക്രാലിനെ നിയമിച്ചതായും കമ്പനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |