ആലപ്പുഴ: ഐ.എം.എയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും സംഘടിപ്പിച്ച പ്രമേഹ ദിനാചരണ പരിപാടിയുടെ ജില്ലാതല ശില്പശാല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്.ഗോമതി മുഖ്യപ്രഭാഷണം നടത്തി.
ഡോ.സി.വി.ഷാജി, ഡോ.ബി.പദ്മകുമാർ, ഐ.എം.എ ജില്ല ചെയർമാൻ ഡോ.എ.പി.മുഹമ്മദ്, കൺവീനർ ഡോ. ഉമ്മൻവർഗീസ്, ഡോ.അരുന്ധതി ഗുരുദയാൽ, ഡോ.കെ.എസ്.മോഹൻ, ഡോ ഷാലിമ കൈരളി, ഡയറ്റീഷ്യൻ ലക്ഷ്മി, ഡോ.അനിൽകുമാർ ശിവൻ, കെ നാസർ, വി.ജി.വിഷ്ണു , എ എൻ.പുരം ശിവകുമാർ, ഗുരുദയാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |