യു.എൻ: ലോകജനസംഖ്യ ഇന്നലെ 800 കോടി പിന്നിട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്ക്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ് -142. 58 കോടി. തൊട്ടു പിന്നിൽ ഇന്ത്യയാണ്- 142.08 കോടി. വ്യത്യാസം വെറും 50 ലക്ഷം. ഇന്ത്യ ചൈനയെ മറികടക്കാൻ ഏറെ വൈകില്ല. ഇന്ത്യയിൽ കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശാണ് - 23.78 കോടി. ഉത്തർപ്രദേശ് ഒരു രാജ്യം ആയിരുന്നെങ്കിൽ ലോക ജനസംഖ്യയിൽ അഞ്ചാം സ്ഥാനത്ത് വരുമായിരുന്നു. ചൈനയിൽ ജനസംഖ്യ കൂടുതൽ ഗുവാങ്ഡോങ് പ്രവിശ്യയിലാണ് - 12.6 കോടി. രാജ്യമായിരുന്നെങ്കിൽ പതിനൊന്നാം സ്ഥാനത്ത് വരുമായിരുന്നു.
2050ൽ ലോകജനസംഖ്യ 970 കോടി മുതൽ 1000 കോടി വരെയാകുമെന്നാണ് യു.എൻ കണക്ക്. 2100-ാമാണ്ടിൽ 1040 കോടിയിൽ എത്തുന്നതോടെ ജനസംഖ്യാവളർച്ച മിക്കവാറും നിലയ്ക്കുമെന്നും യു. എൻ പറയുന്നു.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പത്ത് രാജ്യങ്ങൾ (കോടിയിൽ)
1. ചൈന...............142.58
2. ഇന്ത്യ..................142.08
3. അമേരിക്ക............33.88
4.ഇൻഡോനേഷ്യ....27.61
5.പാകിസ്ഥാൻ.........23.75
6.നൈജീരിയ............21.70
7.ബ്രസീൽ.................21.50
8.ബംഗ്ലാദേശ്............16.80
9.റഷ്യ..........................14.60
10. മെക്സിക്കോ............13.20
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |