തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ ആറാം ദിനമായ ഇന്ന് തൊഴിലാളികൾക്ക് വേണ്ടിയുള്ള ദിവ്യബലികൾ നടക്കും. ട്രാവൻകൂർ ടൈറ്റാനിയം,വേളി ഇൻഡസ്ട്രിയൽ മേഖല എന്നിവിടങ്ങളിലെ തൊഴിലാളികൾ ക്രമീകരണങ്ങൾ ഒരുക്കും. രാവിലെ 6.30ന് ആരംഭിക്കുന്ന ദിവ്യബലിക്ക് ഫാ.പ്രമോദ്.പി മുഖ്യ കാർമ്മികത്വവും ഫാ.ജോസ് വർഗീസ് വചനപ്രഘോഷണവും നടത്തും. 11ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.സനീഷ് എസ്.എം, ഫാ.ഫ്രെഡി സോളമൻ എന്നിവർ യഥാക്രമം മുഖ്യകാർമ്മികത്വവും വചന പ്രഘോഷണവും നടത്തും. 3.30ന് ഫാ.വിശാൽ.വി.കാർമ്മികനും ഫാ.ഇമ്മാനുവേൽ വചനപ്രഘോഷകനുമാകും. 5.30 ന് ഫാ.റോഡ്രിഗ്സ്കുട്ടി, ഫാ.അനീഷ് ഫെർണാണ്ടസ് എന്നിവർ മുഖ്യകാർമ്മികത്വവും വചന പ്രഘോഷണവും നടത്തും.തുടർന്ന് ക്രിസ്തുരാജ പാദപൂജയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |