SignIn
Kerala Kaumudi Online
Thursday, 28 March 2024 7.41 PM IST

എസ് ഡി പി ഐയോടുള്ള ദേഷ്യം തീർത്തത് പോർച്ചുഗൽ പതാക വലിച്ചുകീറിക്കൊണ്ട്; യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ

flag

കണ്ണൂർ: എസ് ഡി പി ഐയുടേതെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗലിന്റെ പതാക വലിച്ചുകീറി യുവാവ്. പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ലോകകപ്പിൽ പോർച്ചുഗലിന് തങ്ങളുടെ പിന്തുണയറിച്ച് പ്രദേശത്തെ ഒരുകൂട്ടം ആരാധകരാണ് ഈ പതാക കെട്ടിയത്.

യുവാവ് പതാക വലിച്ചുകീറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പോർച്ചുഗൽ ആരാധകർ യുവാവിനടുത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ചാണ് അങ്ങനെ ചെയ്തതെന്ന് യുവാവ് മറുപടി നൽകിയത്.

അതേസമയം, ഇത്തവണത്തെ ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന മികച്ച ടീമുമായാണ് പോർച്ചുഗൽ ഖത്തറിൽ എത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SDPI FLAG, PORTUGUESE FLAG
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.