SignIn
Kerala Kaumudi Online
Friday, 19 April 2024 4.46 AM IST

അഭിനയയുമായി വിവാഹം, വെളിപ്പെടുത്തലുമായി വിശാൽ

mm

വെല്ലുവിളി നിറഞ്ഞ ആക്ഷൻ രംഗങ്ങൾ അനായാസമായി ചെയ്യുന്നതിനാൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായകനാണ് വിശാൽ. വിവാഹത്തെക്കുറിച്ച് വിശാൽ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാവുന്നു.

നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടായേക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ തന്റെ വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ . നടികർ സംഘം കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന വേളയിൽ മാത്രമാണ് താൻ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് വിശാൽ പറയുന്നത്. 3500ഓളം വരുന്ന അഭിനേതാക്കൾക്കും നാടകകലാകാരന്മാർക്കും വേണ്ടിയാണ് കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാൽ പറയുന്നു. 2018ൽ ആണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അതേസമയം അഭിനയയെ വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ച് വിശാൽ പ്രതികരിച്ചിട്ടില്ല.നാടോടികൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് അഭിനയ. സംസാരിക്കാനോ ചെവി കേൾക്കാനോ കഴിയില്ല.വിധിയെ മറികടന്ന് സ്വന്തം പ്രയത്നത്താൽ ജീവിതവിജയം നേടിയ അഭിനയ തെലുങ്കിലും മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ലാൽ പ്രധാന വേഷത്തിൽ എത്തിയ ഐസക് ന്യൂട്ടൺ സൺ ഒഫ് ഫീലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. വൺ ബൈ ടു എന്ന ചിത്രത്തിലും മലയാളത്തിലും അഭിനയിച്ചു. ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുമായി ഗോസിപ്പ് കോളങ്ങളിൽ വിശാൽ നിറഞ്ഞു നിന്നതായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു.അപ്പോഴും വിശാൽ പ്രതികരിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.