SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.06 PM IST

നിർമ്മാണ മേഖല പ്രതിസന്ധിയിൽ.  കുതിച്ചുയർന്ന് സാമഗ്രികളു‌ടെ വില.

const

കോട്ടയം: കടുത്ത വിലക്കയറ്റം മൂലം നിർമ്മാണമേഖല നിശ്ചലാവസ്ഥയിലേക്ക്. 6 മാസം കൊണ്ട് നിർമ്മാണ സാമഗ്രികൾക്ക് 35 ശതമാനം വർദ്ധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് നടക്കുന്ന നിർമ്മാണപ്രവൃത്തികളിൽ 80 ശതമാനവും ഭവനങ്ങളുടേതാണ്. വിലവർദ്ധന മൂലം മുഖ്യമായും പ്രതിസന്ധിയിലായത് സാധാരണക്കാരും ഇടത്തരം കോൺട്രാക്ടർമാരുമാണ്.

തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും നിർമ്മാണ മേഖലയ്ക്കാവശ്യമായ സിമന്റ് അടക്കമുള്ള സാധനങ്ങൾ കൊണ്ടുവരുന്നത്. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് 25 ശതമാനമെങ്കിലും ഉത്പാദനം വർദ്ധിപ്പിച്ചാൽ ഒരു പരിധിവരെ കുത്തകകമ്പനികളെ നിയന്ത്രിക്കാൻ സാധിക്കും. ഡാം മണൽ ശേഖരണ പദ്ധതി നടപ്പായാൽ മണൽ ക്ഷാമവും പരിഹരിക്കാം. നദികളിൽ പ്രളയം മൂലം അടിഞ്ഞുകൂടിയ മണൽനീക്കം ചെയ്ത് നിർമ്മാണമേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളും ഇഴയുകയാണ്. മാറിയ സാഹചര്യത്തിൽ സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപ അനുവദിക്കുന്ന വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ 12 ലക്ഷം രൂപയാകും.

370 രൂപ വിലയുണ്ടായിരുന്ന സിമന്റിന് 460 രൂപയായി. തമിഴ്‌നാട്ടിൽ 270 രൂപയുള്ള സിമന്റാണ് 460 രൂപയ്ക്ക് സംസ്ഥാനത്ത് വിൽക്കുന്നത്. കരിങ്കല്ല് ഒരു ലോഡിന് 3500 രൂപയിൽ നിന്നും 7500 രൂപയായി ഉയർന്നു. പെയിന്റ്, പി.വി.സി ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, ടൈൽസ് എന്നിവയ്ക്കും 15 ശതമാനം മുതൽ 30 ശതമാനം വരെ വില വർദ്ധിച്ചു.

ജില്ലയിൽ നഗരപരിധിയിൽ 35 ഓളം ക്വാറികളാണുള്ളത്. ഇതിൽ പലതും പ്രവർത്തനം നിലച്ചതോടെ, കരിങ്കല്ലിനും ക്വാറി ഉത്പന്നങ്ങൾക്കും ക്ഷാമം നേരിടുന്നു. കൂത്താട്ടുകുളം, പെരുമ്പാവൂർ തുടങ്ങി സ്ഥലങ്ങളിൽ നിന്നാണ് ക്വാറി ഉത്പന്നങ്ങൾ ജില്ലയിലേക്ക് കൊണ്ടുവരുന്നത്. ജനങ്ങൾക്ക് ദോഷകരമല്ലാത്ത ക്വാറികൾ പ്രവർത്തിക്കാൻ അനുവദിക്കുകയാണ് അനുബന്ധ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള പോംവഴി.

വിലയിങ്ങനെ.

സിമന്റ് 460 രൂപ .

എം.സാന്റ് 69 രൂപ.

പി.സാന്റ് 75 രൂപ .

മെറ്റിൽ അടി 55 രൂപ.

കമ്പി കിലാേ 75 രൂപ.

കരിങ്കല്ല് ലോഡ് 7500.

(ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ് ) ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് കുമാർ പറയുന്നു.

ക്വാറി ഉത്പന്നങ്ങളും മണലും ലഭ്യമാക്കിയും മറ്റ് സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിച്ചും കെട്ടി‌ട നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്ന് നടപ‌ടിയുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BUILD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.