തൃക്കരിപ്പൂർ: സ്വന്തം ജീവിതം പാർട്ടിക്ക് വേണ്ടി മാറ്റിവെച്ച ഋഷിതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സി.എം.കുഞ്ഞിരാമൻ നായരെന്ന് സി പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം. എൽ.എ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്ന ഉദിനൂരിലെ സി എം കുഞ്ഞിരാമൻ നായരുടെ മുപ്പതാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ പൊതുയോഗം ഉദിനൂർ സെൻട്രലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. സി പി .ഐ ജില്ലാ സെക്രട്ടറി സി പി.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കൗൺസിൽ അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണൻ, എം.അസിനാർ, മുകേഷ് ബാലകൃഷ്ണൻ, സി വി.വിജയരാജ്, മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ, എ.അമ്പൂഞ്ഞി, തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി.ബിജീഷ് എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാണിയാട്ട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |