കണ്ണൂർ: മയ്യഴിപുഴയുടെ തീരത്തെ മലയാള കലാഗ്രാമമത്തിൽ ഒരുക്കിയ കഥാകൃത്ത് ടി. പത്മനാഭന്റെ അർദ്ധ കായ വെങ്കലശിൽപം എം.പി ഡോ.ശശി തരൂർ 21ന് രാവിലെ 11ന് അനാച്ഛാദനം ചെയ്യും. തുടർന്ന് നടക്കുന്ന ആദരസമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് 19ന് രാവിലെ 10നു കേരളത്തിലെ പ്രമുഖരായ 20 ചിത്രരചയിതാക്കൾ ചേർന്ന് ചിത്രാഞ്ജലി എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തും. ചിത്രപ്രദർശനം എം.വി.ദേവൻ ആർട്ട് ഗ്യാലറിയിൽ 21ന് രാവിലെ പത്തിന് എ.പി.കുഞ്ഞിക്കണ്ണനും ടി. പത്മനാഭനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ടി. പത്മനാഭൻ കഥയും ജീവിതവും എന്ന വിഷയത്തിൽ നാരായണൻ കാവുമ്പായി പ്രഭാഷണം നടത്തും.വാർത്താസമ്മേളനത്തിൽ ഡോ.മഹേഷ് മംഗലാട്ട്, ഡോ.എ.പി.ശ്രീധരൻ,ഡോ.വി.കെ.വിജയൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, പി. ജയരാജൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |