കോട്ടയം. വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞ് കുട്ടിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ. കമ്മിഷൻ അംഗങ്ങളായ പി.ശ്യാമളാദേവി, സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയ നടപടി സ്വീകരിച്ച് ഉത്തരവായത്. അങ്കണവാടികൾക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ സുരക്ഷിതവും കെട്ടുറപ്പും ഉറപ്പുവരുത്തുകയും കെട്ടിടങ്ങളുടെ നിലവിലെ വാടക മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുകയും വേണം. ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 60 ദിവസത്തിനകം ലഭ്യമാക്കാനും വനിത ശിശു വികസന വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മിഷൻ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |