SignIn
Kerala Kaumudi Online
Thursday, 25 April 2024 10.32 PM IST

ഫിഷറീസ് ആഗോള സമ്മേളനം 21 മുതൽ കൊച്ചിയി​ൽ

gaf
ഫിഷറീസ് ആഗോള സമ്മേളനം 21 മുതൽ കൊച്ചിയി​ൽ

കൊച്ചി: മത്സ്യമേഖലയിലെ ലിംഗസമത്വം പ്രധാന വി​ഷയമാകുന്ന എട്ടാമത് ആഗോള സമ്മേളനം 21 മുതൽ 23 വരെ കൊച്ചി ഐ.എം.എ ഹൗസിൽ നടക്കും. സമ്മേളനത്തിന്റെ ഒ‌ൗപചാരി​ക ഉദ്ഘാടനം എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ 20ന് വൈകിട്ട് നാലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നി​ർവഹി​ക്കും.

സുസ്ഥിര മത്സ്യബന്ധന, മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുന്നത് സംബന്ധി​ച്ചാണ് സമ്മേളനത്തിലെ പ്രധാന പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ച ചെയ്യും. അക്വാ, ഫിഷറീസ് രംഗങ്ങളിൽ ലിംഗനീതിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യൻ ഫിഷറീസ് സൊസൈറ്റി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഡോ. ജോർജ് നൈനാൻ, ഡോ. നികിത ഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

20 രാജ്യങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അക്വ, ഫിഷറീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, അക്കാഡമിക് വിദഗ്ദ്ധർ, ജൻഡർ, നയരൂപീകരണ വിദഗ്ദ്ധർ തുടങ്ങി മുന്നൂറിലേറെപ്പേർ പങ്കെടുക്കും. 20 രാജ്യങ്ങളിൽ
നിന്നുള്ള വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാന ചർച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളിൽ ലിംഗനീതിയുടെ കാര്യത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രയോഗികമായ പരിഹാരം കാണുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് നിയന്ത്രണത്തിനായുള്ള ഇടപെടലുകൾ: ആരോഗ്യ വിജ്ഞാനം പ്രയോജനപ്പെടുത്തൽ, ചെറുകിട
മത്സ്യബന്ധനം: അതിന്റെ ആഗോളവും പ്രാദേശികവുമായ പ്രാധാന്യം എന്നീ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടക്കും.

......................................

ഇത്തവണത്തെ ഫി​ഷറീസ് ആഗോള സമ്മേളനം വി​ഷയങ്ങളുടെ പ്രത്യേകത കൊണ്ട് സവി​ശേഷ പ്രധാന്യമുണ്ട്. സമ്മേളനം ഇന്ത്യയി​ൽ നടത്താൻ കഴി​ഞ്ഞതി​ൽ അതി​യായ സന്തോഷമുണ്ട്.

ഡോ. ജോർജ് നൈനാൻ, കോൺ​ഫറൻസ് സംഘാടക സെക്രട്ടറി​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.