SignIn
Kerala Kaumudi Online
Friday, 29 March 2024 6.59 PM IST

കുഴി വെട്ടിയത് അദ്ധ്യാപന പരിചയമല്ല: ഹൈക്കോടതി, പ്രിയ വർഗീസ് നിയമനക്കേസ് വിധി ഇന്ന്

priya

കൊച്ചി: നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ്, അദ്ധ്യാപന പരിചയം പഠിപ്പിച്ചുള്ള പരിചയം തന്നെയാവണമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. ഹർജിയിൽ ഇന്ന് ഉച്ചയ്ക്ക് വിധി പറയും.

അദ്ധ്യാപനം ഗൗരവമുള്ള ജോലിയാണ്. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കാണാനാവില്ല. അസോ. പ്രൊഫസർ നിയമനത്തിന് എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്നു പറയുമ്പോൾ അത്രയും വർഷം പഠിപ്പിച്ചിരിക്കണം. സ്‌പോർട്‌സ് കോച്ച് അദ്ധ്യാപക തസ്തികയാണ്. എന്നാൽ ഈ കാറ്റഗറിയിലെ പ്രവർത്തനം അദ്ധ്യാപന പരിചയമായി കാണാനാവില്ല.

പ്രിയ വർഗീസ് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ കൂടിയായിരുന്നെന്ന് ഇപ്പോഴാണ് പറയുന്നത്. സ്‌ക്രൂട്ടിനി കമ്മിറ്റിക്കു മുന്നിൽ പറയാത്ത യോഗ്യതകളൊന്നും കോടതിയിൽ ഉന്നയിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

പ്രിയയെ നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹർജി നൽകിയിട്ടുള്ളത്.

ഹർജിക്കാരന്റെ വാദം

പ്രിയയ്ക്ക് അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച്.ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നൽകാനൊരുങ്ങുന്നത്.

പ്രിയ വർഗീസിന്റെ വാദം

പി.എച്ച്. ഡി പഠനവും ഡെപ്യൂട്ടേഷൻ കാലാവധിയുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കാം. സ്റ്റുഡന്റ്സ് ഡയറക്ടർ പദവിയിലിരിക്കെ എൻ.എസ്.എസ് കോ -ഓർഡിനേറ്ററായിരുന്നു.

യു.ജി.സിയുടെ വാദം

അദ്ധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ അക്കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തിൽപ്പെടുന്നില്ല. പിഎച്ച്.ഡി ഹാജർ സംബന്ധിച്ചും സംശയമുണ്ട്.

ഹൈക്കോടതിയുടെ ചോദ്യങ്ങൾ

1. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നോ?

2. സ്റ്റുഡന്റ്സ് ഡയറക്ടർ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും?

3. എൻ.എസ്.എസ് കോ-ഓർഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ?

4. മതിയായ യോഗ്യതയുടെ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകിയിരുന്നോ?

5. സ്ക്രൂട്ടിനി കമ്മിറ്റിക്കു നൽകാത്ത വിവരങ്ങൾ കോടതിയിൽ പറഞ്ഞിട്ടെന്തുകാര്യം?

(ഇവയ്‌ക്കൊന്നും കൃത്യമായി മറുപടി നൽകാൻ പ്രിയ വർഗീസിനു കഴിഞ്ഞില്ല)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA VAGHESE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.