തിരുവനന്തപുരം: ഭാഷാപണ്ഡിതനും ചരിത്ര ഗവേഷകനുമായിരുന്ന പ്രൊഫ.ഇളംകുളം കുഞ്ഞൻപിള്ളയുടെ ഓർമ്മയ്ക്കായി സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്കാരത്തിന് ഡോ.എം.ആർ.തമ്പാൻ അർഹനായി.26ന് കല്ലുവാതുക്കൽ ഇളംകുളം കുഞ്ഞൻപിള്ള സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.