SignIn
Kerala Kaumudi Online
Friday, 29 March 2024 8.29 PM IST

ഓച്ചിറയിൽ പാളത്തിൽ വിള്ളൽ അട്ടിമറിയെന്ന് സംശയം

railway-track

ഓച്ചിറ: ഓച്ചിറ തഴക്കുഴി റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ വിള്ളലുണ്ടായ സംഭവം അട്ടിമറിയെന്ന് സംശയം. ആർ.പി.എഫ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ 9.25 ഓടെ കീമാൻ ശ്രീകുമാർ പാളം പരിശോധിച്ചപ്പോഴാണ് വിള്ളൽ കണ്ടത്. ഈ സമയം ചെന്നൈ മെയിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു.

ട്രെയിൻ വരുന്നതിനെതിരെ റെഡ് സിഗ്നൽ കാണിച്ച് ശ്രീകുമാർ ട്രാക്കിലൂടെ ഓടുന്നത് കണ്ട ലോക്കോ പൈലറ്റ് ഏകദേശം 100 മീറ്റർ അകലെ താഴക്കുഴി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ നിറുത്തി.

തുടർന്ന് കീമാൻ ശ്രീകുമാറും ഓച്ചിറ റെയിൽവേ തൊഴിലാളി ദീപുവും ചേർന്ന് പാളം റിപ്പയർ ചെയ്ത് മുക്കാൽ മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. മാവേലിക്കര സെക്ഷൻ എൻജിനിയർ സ്ഥലം സന്ദർശിച്ചു. പാളത്തിൽ വിള്ളലുണ്ടായ ഭാഗത്ത് ചതവ് കണ്ടതിനാൽ ആർ.പി.എഫിന് റിപ്പോർട്ട് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY TRACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.