കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി ഹരിത കർമ്മസേന സംഗമം സംഘടിപ്പിച്ചു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുംതസ് ഹമീദ്, എൻ.അബൂബക്കർ, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത്ത്, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, അഡ്വ.വി.പി.എ സിദ്ധിഖ്, ടി.പി.മാധവൻ, രജിത സത്യൻ, ശിവദാസൻ നായർ, സുഹറ വെള്ളങ്ങോട്ട്, മൈമൂന കടുക്കാഞ്ചേരി, ഡോ.പി.പ്രിയ, എൻ.ലിനീഷ് എന്നിവർ പ്രസംഗിച്ചു. സുനിൽകുമാർ, പി.പ്രകാശ് എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |