കോഴിക്കോട്: ലോക കപ്പ് ആവേശത്തിൽ മലബാറിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ 'ദി ബിസിനസ് ക്ലബ് (ടി.ബി.സി ) സൗഹൃദ ഫുട്ബോൾ മത്സരം മിനി വേൾഡ് കപ്പ് സംഘടിപ്പിച്ചു. ഇന്നലെ രാത്രി 7 മുതൽ 10.30 വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം ഗ്രാന്റ് സോക്കർ ഫുട്ബോൾ ടറഫിലായിരുന്നു മത്സരം. ടി.ബി.സി അംഗങ്ങൾ അർജന്റീന, ബ്രസീൽ, ഖത്തർ, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർട്ടുഗൽ എന്നീ ടീമുകളാണ് മാറ്റുരച്ചത്. ടി.ബി.സി പ്രസിഡന്റ് അൻവർ സാദത്ത്, സെക്രട്ടറി ഇ.ഒ.മിർഷാദ്, ട്രഷറർ പി.ആർ.സി അനിൽ, സ്പോർട്സ് കാബിനറ്റ് അംഗങ്ങളായ ജബ്ബാർ വാഴയിൽ, എ.കെ.ഫൗസിർ, പി.വി.അബ്ദുൽ റാഫി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |