ന്യൂഡൽഹി: വിമാന യാത്രയ്ക്ക് മാസ്ക് നിർബന്ധമല്ലെന്നുള്ള ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നൽകി.എന്നാൽ കൊവിഡ് കുറയുന്ന സാഹചര്യത്തിലും മാസ്ക് വയ്ക്കുന്നത് അഭികാമ്യമാണ്. കൊവിഡ് ഭീഷണി കണക്കിലെടുത്ത് യാത്രക്കാർ മാസ്ക് ഉപയോഗിക്കുന്നത് അഭികാമ്യമാണെന്നു മാത്രമേ വിമാനത്തിൽ ഇനി അറിയിപ്പായി നൽകൂ. പിഴയുടെയോ മറ്റു ശിക്ഷാ നടപടികളുടെയോ പരാമർശം ഒഴിവാക്കും.
പുതിയ കണക്കനുസരിച്ച് ജനസംഖ്യയുടെ 0.02 ശതമാനം ജനങ്ങളെ മാത്രമാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രോഗം ഭേദമായവരുടെ കണക്ക് 98.79 ശതമാനം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |