SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 AM IST

മാദ്ധ്യമ നിയന്ത്രണ ബിൽ വീണ്ടും മാറ്റി

തിരുവനന്തപുരം: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ പീനൽ കോഡിൽ ഭേദഗതി വരുത്തുന്ന ബില്ലിന്റെ കരട് ഇന്നലെയും മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലെത്തി.

കഴിഞ്ഞ തവണ മാറ്റിവച്ചെങ്കിലും, അജൻഡയിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല.

അപകീർത്തികരവും അപമാനകരവും ബ്ലാക്ക്മെയിൽ ചെയ്യാനുദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റ് വിനിമയ മാദ്ധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് ഐ.പി.സി ഭേദഗതി.ഐ.പി.സി 292ാം വകുപ്പ് ഭേദഗതി ചെയ്താണ് 292 എ എന്ന ഉപവകുപ്പ് കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിട്ടത്. മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന ബിൽ വിശദ പഠനത്തിന് ശേഷം മതിയെന്ന് മന്ത്രിമാർ പറഞ്ഞതിനാലാണ് കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം അത് മാറ്റിവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.