തിരുവനന്തപുരം: ഐ.ടി.ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സാഹിത്യോത്സവമായ 'സൃഷ്ടി 2022'ന്റെ ഭാഗമായി കഥ,കവിത,ഉപന്യാസം എന്നിവയിൽ മലയാളത്തിലും ഇംഗ്ളീഷിലുമായി ഐ.ടി.ജീവനക്കാരിൽ നിന്ന് രചനകൾ ക്ഷണിക്കുന്നു.എഴുത്തുകാർ ഉൾപ്പെടുന്ന ജഡ്ജിംഗ് പാനൽ തിരഞ്ഞെടുക്കുന്ന രചനകൾക്ക് മൂന്ന് സ്ഥാനങ്ങളിൽ സമ്മാനവും പുറമെ വായനക്കാർ തിരഞ്ഞെടുക്കുന്ന കൃതികൾക്ക് പ്രത്യേക പുരസ്കാരവും നൽകും.തിരഞ്ഞെടുക്കുന്ന രചനകൾ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചാണ് റീഡേഴ്സ് ചോയ്സ് പുരസ്കാരം നിർണയിക്കുന്നത്.30വരെ എൻട്രികൾ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക്:https://prathidhwani.org/guidelines-srishti-2022,9562293685.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |