കടയ്ക്കൽ :കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ കൊല്ലവും ചിതറ കൃഷിഭവനും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പയിൽ നടത്തിയ 'ആത്മ 2022-23 തരിശു നെൽക്കൃഷിയുടെ കൊയ്ത്തുത്സവവും ഫീൽഡ് ഡേയും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊച്ചരിപ്പയിൽ വർഷങ്ങളായി നെൽകൃഷി മുടങ്ങിക്കിടന്ന ഏലായിലാണ് പാടശേഖര സമിതിയുടെയും പൊതുജനങ്ങളുടെയും ഇടപ്പണ ട്രൈബൽ മേഖലയിലെ കർഷകരുടെയും പങ്കാളിത്തത്തിലും സംരക്ഷണയിലുമാണ് നെൽൽകൃഷി നടപ്പിലാക്കിയത്. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി യോഗത്തിന് അദ്ധ്യക്ഷനായി. കൊച്ചരിപ്പ വാർഡ് മെമ്പർ പ്രിജിത്ത് സ്വാഗതമാശംസിച്ചു. കൃഷി ഓഫിസർ എസ്.ഷൈസ് പദ്ധതി വിശദീകരണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ചിതറ സഹകരണ ബാങ്ക് പ്രസഡന്റ് കരകുളം ബാബു, ചിതറ പഞ്ചായത്ത് അംഗം മടത്തറ അനിൽ, റോയി തോമസ്സ്, ചിതറ പൊലീസ് ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |