തൃശൂർ: സി.പി.ഐ ജില്ലാ കൗൺസിലിന്റെ അസി. സെക്രട്ടറിമാരായി അഡ്വ. ടി.ആർ. രമേഷ് കുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവരെയും ട്രഷററായി ടി.കെ. സുധീഷിനെയും ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. വി.എസ്. പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ. വത്സരാജ്, പി. ബാലചന്ദ്രൻ, ടി.ആർ. രമേഷ് കുമാർ, ടി.കെ. സുധീഷ്, വി.എസ്. സുനിൽകുമാർ, കെ.ജി. ശിവാനന്ദൻ, ഷീല വിജയകുമാർ, കെ.വി. വസന്തകുമാർ, എൻ.കെ. സുബ്രഹ്മണ്യൻ, വി.എസ്. പ്രിൻസ്, പി.കെ. കൃഷ്ണൻ, എം.ആർ. സോമനാരായണൻ, ഇ.എം. സതീശൻ, സി.സി. മുകുന്ദൻ, ഷീന പറയങ്ങാട്ടിൽ, കെ.എസ്. ജയ, ടി. പ്രദീപ്കുമാർ എന്നീ 17 അംഗങ്ങൾ അടങ്ങിയ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ജില്ലാ കൗൺസിൽ യോഗത്തിൽ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, ദേശീയ കൗൺസിൽ അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, അഡ്വ. കെ. രാജൻ, സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.എൻ. ജയദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |