SignIn
Kerala Kaumudi Online
Friday, 29 March 2024 4.13 AM IST

ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം

p

കൊല്ലം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മിഷൻ യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിന് തുടക്കമായി. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മത്സരം കാപ്പെക്സ് ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം അദ്ധ്യക്ഷയായി. കമ്മിഷൻ അംഗം വി. വിനിൽ സ്വാഗതവും കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ.വിഷ്ണു ആശംസയും പറഞ്ഞു. പ്രസംഗമത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം യുവജനങ്ങൾ മാറ്റുരച്ചു. വിജയികൾക്കുള്ള കാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.