തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ നവീകരിച്ച അന്നദാന മണ്ഡപം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മിഷണർ ജ്യോതി, ദേവസ്വം ബോർഡ് സെക്രട്ടറി ശോഭന, എൻജിനിയർ മനോജ്, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സ്വപ്ന, ചേംബർ ഒഫ് കോമേഴ്സ് സെക്രട്ടറി കുര്യൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലകാലം 41 ദിവസവും 700 പേർക്ക് അന്നദാനം ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |