SignIn
Kerala Kaumudi Online
Thursday, 18 April 2024 11.48 AM IST

കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഇന്ന്

gg

 കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

 രാവിലെ 4ന് ആരംഭിക്കും

 പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 2000

കൊല്ലം: കേരളത്തിന്റെ തെക്കൻ ജില്ലകളിലെ ആദ്യ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി ഇന്ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കും. ആർമി റിക്രൂട്ട്‌മെന്റ് ബംഗളൂരു സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും ജില്ലാ പൊലീസ് കമ്മിഷണറുടെയും സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി 24 വരെയാണ് അഗ്നിവീർ റാലി. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. മൊത്തം 25,367 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 2000 ഉദ്യോഗാർത്ഥികളെയാണ് ആദ്യ ദിനത്തിൽ വിളിച്ചിട്ടുള്ളത്. ഇന്ന് ഉദ്യോഗാർത്ഥികൾക്ക് ശാരീരിക ക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യ പരിശോധനയും നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി നഴ്‌സിംഗ് അസിസ്റ്റന്റ്, മത അദ്ധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലിയും 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ഈ വിഭാഗങ്ങളിൽ ഏകദേശം 11,500 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരിക ക്ഷമതാ പരിശോധന 28നും വൈദ്യ പരിശോധന 29നും നടക്കും.

റാലി ഒരുക്കം പൂർണം
കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഒരുക്കങ്ങൾ പൂർണമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡോക്ടറുടെ സേവനം, കുടിവെള്ളം, താമസം, ബയോടോയ്‌‌ലെറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാണ്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. രാവിലെ നാല് മുതൽ പ്രവേശനം അനുവദിക്കും.

രാത്രി തങ്ങാൻ ഇടമില്ലാതെ ഉദ്യോഗാർത്ഥികൾ

ഇന്ന് വെളുപ്പിന് 4ന് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിനാൽ ഇന്നലെ തന്നെ ബഹുഭൂരിപക്ഷം പേരും കൊല്ലത്ത് എത്തി. നേരത്തെ മുറി ബുക്ക് ചെയ്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ താമസ സൗകര്യം ക്രമീകരിച്ചുമാണ് പലരും എത്തിയത്. വൈകിട്ടെത്തിയ പലരും മുറി കിട്ടാതെ നഗരത്തിൽ വലയുന്നതും കാണാമായിരുന്നു. റിക്രൂട്ട്മെന്റ് റാലി നടക്കുന്ന സ്റ്റേഡിയത്തിനടുത്തു കൂടിയുള്ള ക്യു.എ.സി റോഡിൽ അടുത്ത ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.