SignIn
Kerala Kaumudi Online
Saturday, 04 February 2023 6.27 PM IST

പ്രിയ വർഗീസ് നിയമനക്കേസിൽ ഹൈക്കോടതി വിധി ഇന്ന്: ഇന്നലെ കോടതി നടത്തിയത് കടുത്ത വിമർശനം

priya-

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പറയുക.

ഇന്നലെ ഹൈക്കാേടതി പ്രിയയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് കോടതി പരിഹസിക്കുകയും ചെയ്തു.

അദ്ധ്യാപനം ഗൗരവമുള്ള ജോലിയാണ്. എൻ എസ് എസ് കോ-ഓർഡിനേറ്റർ പദവി അദ്ധ്യാപന പരിചയമായി കാണാനാവില്ല. അസോ. പ്രൊഫസർ നിയമനത്തിന് എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്നു പറയുമ്പോൾ അത്രയും വർഷം പഠിപ്പിച്ചിരിക്കണം. സ്‌പോർട്‌സ് കോച്ച് അദ്ധ്യാപക തസ്തികയാണ്. എന്നാൽ ഈ കാറ്റഗറിയിലെ പ്രവർത്തനം അദ്ധ്യാപന പരിചയമായി കാണാനാവില്ല.പ്രിയ വർഗീസ് എൻ എസ് എസ് കോ-ഓർഡിനേറ്റർ കൂടിയായിരുന്നെന്ന് ഇപ്പോഴാണ് പറയുന്നത്. സ്‌ക്രൂട്ടിനി കമ്മിറ്റിക്കു മുന്നിൽ പറയാത്ത യോഗ്യതകളൊന്നും കോടതിയിൽ ഉന്നയിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

പ്രിയയെ നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹർജി നൽകിയിട്ടുള്ളത്.

ഹർജിക്കാരന്റെ വാദം

പ്രിയയ്ക്ക് അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നൽകാനൊരുങ്ങുന്നത്.

പ്രിയ വർഗീസിന്റെ വാദം

പി.എച്ച് ഡി പഠനവും ഡെപ്യൂട്ടേഷൻ കാലാവധിയുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കാം. സ്റ്റുഡന്റ്സ് ഡയറക്ടർ പദവിയിലിരിക്കെ എൻ എസ് എസ് കോ -ഓർഡിനേറ്ററായിരുന്നു.

യു.ജി.സിയുടെ വാദം

അദ്ധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ അക്കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തിൽപ്പെടുന്നില്ല. പിഎച്ച് ഡി ഹാജർ സംബന്ധിച്ചും സംശയമുണ്ട്.

ഹൈക്കോടതിയുടെ ചോദ്യങ്ങൾ

1. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നോ?

2. സ്റ്റുഡന്റ്സ് ഡയറക്ടർ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും?

3. എൻ എസ് എസ് കോ-ഓർഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ?

4. മതിയായ യോഗ്യതയുടെ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകിയിരുന്നോ?

5. സ്ക്രൂട്ടിനി കമ്മിറ്റിക്കു നൽകാത്ത വിവരങ്ങൾ കോടതിയിൽ പറഞ്ഞിട്ടെന്തുകാര്യം?

(ഇവയ്‌ക്കൊന്നും കൃത്യമായി മറുപടി നൽകാൻ പ്രിയ വർഗീസിനു കഴിഞ്ഞില്ല)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HIGHCOURT, KERALA, VERDICT TODAY IN PRIYA VARGHESE APPOINTMENT CASE, TODAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.