SignIn
Kerala Kaumudi Online
Friday, 29 March 2024 11.39 AM IST

പാവയ്ക്കുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്താൻ ശ്രമം; യുവമോർച്ച നേതാവ് പിടിയിൽ

mdma

ബംഗളൂരു: കേരളത്തിലേയ്ക്ക് പാവയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് ബംഗളൂരുവിൽ അറസ്റ്റിൽ. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം മുൻ പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണ് വൈറ്റ് ഫീൽഡ് പൊലീസ് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.

എംഡിഎംഎ നിറച്ച പാവ കൊറിയർ വഴി തൃശൂരിലേയ്ക്ക് അയക്കാൻ ശ്രമിക്കുന്നതിനിടെ സ്കാനർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. 88 ഗ്രാം എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ നിന്നാണ് പവീഷടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ മലപ്പുറം സ്വദേശിയാണ്.

പവീഷിന്റെ ബംഗളൂരുവിലെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചു. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് പോസ്റ്റിട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പവീഷെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MDMA, YUVAMORCHA, LEADER, YUVAMORCHA LEADER ARRESTED, IN BANGALURU, BENGALURU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.