കൊച്ചി: സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ (എം.പി.ഐ) കൊല്ലം ഏരൂർ പഞ്ചായത്തിൽ നിർമ്മിച്ച മൂല്യവർദ്ധിത ഇറച്ചി ഉത്പന്ന സംസ്കരണ പ്ലാന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ളീനിംഗ് ജോലിക്കാരെ നിയമിക്കുന്നു. എട്ടാംക്ളാസ് യോഗ്യതയും സർക്കാർ നിബന്ധനപ്രകാരം പ്രായപരിധിയുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ ഒന്നിനകം mpieroorproj@gmail.com വിലാസത്തിൽ ലഭിക്കണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |