കാഞ്ഞങ്ങാട്: സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാംപ്യൻഷിപ്പ് നാളെ കാഞ്ഞങ്ങാട്ട് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിന്മയ മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് രണ്ടു ദിവസത്തെ മത്സരങ്ങൾ നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി ആൺ- പെൺ വിഭാഗത്തിൽ നടക്കുന്ന മത്സരത്തിൽ 500 താരങ്ങൾ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് നഗരത്തിൽ വിളംബര ഘോഷയാത്ര നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഇന്ന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. 12.30ന് കുട്ടികളുടെ ശരീര ഭാരം പരിശോധന നടക്കും.വൈകിട്ട് നാലിന് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. മത്സരത്തിനെത്തുന്ന ആൺകുട്ടികൾക്ക് മേലോങ്കോട്ട് എ.സി കണ്ണൻ നായർ സ്കൂളിലും പെൺകുട്ടികൾക്ക് ചിന്മയ വിദ്യാലയത്തിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. 18 വെയിറ്റ് കാറ്റഗറികളിലാണ് മത്സരം. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം. കെ.വിനോദ് കുമാർ, ഭാരവാഹികളായ പി.വി.ബാലകൃഷ്ണൻ, പ്രതാപ് ലാൽ, അജയകുമാർ നെല്ലിക്കാട്ട്, പി.നാരായണൻ, ബാബു കുന്നത്ത് കുഞ്ഞിക്കണ്ണൻ മേലാങ്കോട്ട് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |