ഇരിട്ടി: 69 മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കൂത്തുപറമ്പ് സർക്കിൾ തല സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു ഇരിട്ടിയിൽ വിളംബര ജാഥ നടന്നു. കീഴൂരിൽ നിന്നും ആരംഭിച്ച ജാഥ മേലെ സ്റ്റാൻഡിൽ സമാപിച്ചു. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ യൂണിറ്റുകളിൽ നിന്നായി നൂറ് കണക്കിന് സഹകാരികൾ ജാഥയിൽ പങ്കെടുത്തു. കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് സി.വി.ശശീന്ദ്രൻ, എൻ.അശോകൻ, കെ.ശ്രീധരൻ, എം. സത്യൻ, വിനോദ് ചന്ദ്രൻ, കെ.സി.രാജിവൻ , വൈ.വൈ. മത്തായി, പി.പി.അശോകൻ എന്നിവർ നേതൃത്വം നൽകി . കൂത്തുപറമ്പ് സർക്കിൾ തല സഹകരണ വാരാഘോഷം ഇന്ന് കൂത്തുപറമ്പ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |